
ആലപ്പുഴ: ആര്യാട് ചെറുപുഷ്പ ദേവാലയത്തിന് സമീപം സ്ഥാപിക്കപ്പെട്ട ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പി.പി.ചിത്തഞ്ജൻ എം.എൽ.എ നിർവഹിച്ചു. വികാരി ഫാ.പ്രിയേഷ് മൈലപ്പറമ്പിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുമോൻ, വാർഡ് മെമ്പർ ടി.ആർ.വിഷ്ണു, മാരാരിക്കുളം ഏരിയാ സെക്രട്ടറി രഘുനാഥ് എന്നിവർ പങ്കെടുത്തു.