ആലപ്പുഴ : വൈദ്യശാസ്ത്ര മേഖലയിലെ നൂതന സംവിധാനങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഡോക്ടർമാർക്ക് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കണമെന്നും ഫാമിലി ഫിസിഷ്യൻ എന്ന ആശയം ശക്തമാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പറഞ്ഞു. ജനറൽ പ്രാക്ടീഷണേഴ്‌സിന്റെ സംസ്ഥാനതല സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യികയായിരുന്നു അദ്ദേഹം. ഐ.എം.എ മുൻ ദേശീയപ്രസിഡന്റ് ഡോ. എൻ.മാർത്താണ്ടപിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. കെ.ശശിധരൻ, ഡോ. അബ്ദുൽ സലാം, ഡോ. കെ.കൃഷ്ണകുമാർ, ഡോ. ഉമ്മൻ വർഗീസ്, ഡോ. ബിജുനെൽസൺ, ഡോ. എ.മുഹമ്മദ്, ഡോ. സി.ആർ.രാധാകൃഷ്ണൻ, ഡോ. മദനമോഹനൻ നായർ, ഡോ. ഹരിപ്രസാദ്, ഡോ. കെ.പി.ദീപ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഡോ.മനീഷ് നായർ സ്വാഗതവും പ്രോഗ്രാം ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.ഹരിപ്രസാദ് നന്ദിയും പറഞ്ഞു.