ആലപ്പുഴ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമ്പൂർണ്ണമായി പുറത്തുവിടണമെന്നും അതിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രീയ ജനതാദൾ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ഈ മേഖലയിലെ ചൂഷണത്തിനും ക്രിമിനൽവത്കരണത്തിനും ലഹരി ഉപയോഗത്തിനുമെതിരെ സമഗ്ര അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ.ജെ.ഡി ജില്ലാ കൺവെൻഷൻ ഒക്ടോബർ 12ന് നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗിരീഷ് ഇലഞ്ഞിമേൽ, ജി.ശശിധരപ്പണിക്കർ, മോഹൻ സി.അറവന്തറ, ജില്ലാഭാരവാഹികളായ അനിരാജ് ആർ.മുട്ടം, ആർ.പ്രസന്നൻ, സതീഷ് വർമ, ജോസഫ് അറയ്ക്കൽ എന്നിവർ സംസാരിച്ചു.