ambala

അമ്പലപ്പുഴ: ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹ മണ്ഡപത്തിൽ മോതിരം കൈമാറി നവദമ്പതികൾ. പാതിരപ്പള്ളി കൊരാത്ത് വീട്ടിൽ കെ.വി കമലൻ - രേവമ്മ കമലൻ ദമ്പതികളുടെ മകൻ കെ.കെ .മനുവും വൈശ്യം ഭാഗം കളപ്പുരക്കൽ കെ. ആർ. മോഹൻ - ഷീല ദമ്പതികളുടെ മകൾ നിത്യയുമാണ് സ്വർണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അമ്പലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം .എൽ .എ വധൂവരന്മാരിൽ നിന്ന് മോതിരം ഏറ്റുവാങ്ങി. നവദമ്പതികളുടെ രക്ഷകർത്താക്കൾ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ഡി .ജോഷി, സംസ്ഥാന കമ്മിറ്റിയംഗം വി. അനിത, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ വരന്റെ സഹോദരൻ കെ .ഉല്ലാസ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ. ജി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.