
അമ്പലപ്പുഴ: തിരുവോണ സ്മൃതികൾ സംഘടിപ്പിച്ചു.പുന്നപ്ര സാഫല്യം റെസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് തിരുവോണ സ്മൃതികൾ സംഘടിപ്പിച്ചത്.പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനം ചെയ്തു.എസ്.ആർ.എ.പി പ്രസിഡന്റ് ടി.വി.ജോൺ അദ്ധ്യക്ഷനായി.കെമാൽ എം.മാക്കിയിൽ മുഖ്യാതിഥിയായി.പി.എ.കുഞ്ഞുമോൻ, ആർ.അജികുമാർ തുടങ്ങിയവർ സംസാരിച്ചു. ഫാഷൻ ഷോയാൽ സമ്മാനാർഹയായ എയ്മി അൻ അഗസ്റ്റിനെ അനുമോദിച്ചു.എം.ബി.ബി.എസിന് പഠിക്കുന്ന അൻസീനക്ക് സാമ്പത്തിക സഹായവും നൽകി.തുടർന്ന് ഗിഫ്റ്റ് കൂപ്പൺ വിജയികൾക്ക് സമ്മാന വിതരണവും നടന്നു.