ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുക, എ.ഡി​.ജി.പി എം.ആർ.അജിത് കുമാറിന്റെ കാലയളവിൽ നടന്ന കൊലപാതക, പീഡന കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയി​ച്ച് എസ്.ഡി​.പി​.ഐയുടെ നേതൃത്വത്തി​ൽ കളക്ടറേറ്റ് മാർച്ച് ഇന്ന് നടക്കും. രാവി​ലെ 10.30ന് മാർച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും.