s
പ്രദർശന വിപണന മേള

ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് വ്യവസായ-വാണിജ്യ വകുപ്പിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള 'ആലപ്പി ഫെസ്റ്റ് 24' ആലപ്പുഴ ബീച്ചിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുകിട ഇടത്തരം സംരംഭകരുടെതായി 75 സ്റ്റാളുകളാണ് മേളയിലുള്ളത്. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് വി.പി.മനോജ്, വ്യവസായ കേന്ദ്രം മാനേജർമാരായ എസ്.സി.സോണി, ഗൗതം യോഗീശ്വർ, എസ്.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.