photo

ആലപ്പുഴ : ബന്ദി കൃഷി​യി​ൽ നൂറ് മേനി​ പൂക്കൽ വിളവെടുത്ത് പല്ലന ശ്രീദുർഗ ജെ.എൽ.ജി ഗ്രൂപ്പ്. തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ അഞ്ച് അംഗ ജെ.എൽ.ജി ഗ്രൂപ്പാണ് ശ്രീദുർഗ്ഗ . 15സെന്റ് സ്ഥലത്ത് കൃഷി ഭവന്റെ സഹായത്തോടെ ബന്ദിപ്പൂകൃഷി ഇറക്കി. തീരത്തോട് ചേർന്ന് പ്രദേശത്താണ് വിളവിറക്കിയത്. ഓണപൂക്കളത്തിനായി മറുനാടിനെ ആശ്രയിക്കുന്ന പതിവ് ശൈലിയിൽ നിന്ന് മാറ്റം വരേണ്ടതിനായുള്ള പരിശ്രമങ്ങളുടെ മാതൃകയാണ് ബന്ദിത്തോട്ടം. ഗ്രൂപ്പ് പ്രസിഡന്റ് ലാലി, അംഗങ്ങളായ ഉമയമ്മ, മണി, സുധ, മീന എന്നിവരാണ് അംഗങ്ങളാണ് കൃഷി രീതികളുടെ മേൽനോട്ടം വഹിച്ചത്. ബന്ദിപൂക്കളുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ലാലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ, കൃഷി ഓഫീസർ രേഷ്മ, കോൺഗ്രസ് നേതാവ് പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. ആദ്യ ദിനത്തിൽ 13കിലോ പൂവ് വിറ്റു.