
മാന്നാർ : ഗ്രാമ പഞ്ചായത്തിന്റേയും കൃഷിവകുപ്പിന്റേയും നേതൃത്വത്തിൽ കുട്ടംപേരൂർ16-ാം വാർഡിൽ കൃഷി ചെയ്ത ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. കോയിക്കൽ മുക്കിന് തെക്ക് കുറ്റിയിൽ ശ്രീദുർഗാ ദേവീക്ഷേത്രത്തിനു സമീപവും നാലേകാട്ടിൽ ക്ഷേത്രത്തിനു സമീപവുമായി രണ്ടിടങ്ങളിലായി ഒരേക്കറോളം സ്ഥലത്ത് പതിനാറാം വാർഡ് സൗഭാഗ്യ കുടുംബശ്രീയുടെ വിനായക ഫ്‌ളവേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പതിനേഴ് വനിതകളുടെ ഒരു മാസത്തെ കഠിനാധ്വാനത്തിലാണ് ബന്ദിപ്പൂക്കൾ വിടർന്നത്. വിളവെടുപ്പ് .ഉദ്ഘാടനം .ഗ്രാമപഞ്ചായത്ത് പ്രസിഡിന്റ് ടി..വി. രത്നകുമാരി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷൻ വി.ആർ. ശിവപ്രസാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, ജനപ്രതിനിധികളായ സുജാത മനോഹരൻ, സജു തോമസ്, അജിത് പഴവൂർ, കൃഷി ഓഫീസർ ഹരികുമാർ.പി.സി, അസി.കൃഷി ഓഫീസർ ആർ.സുധീർ, ക്ലർക്ക് ദേവിക നാഥ്, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ രശ്മി ജി.നായർ, എം.പി കല്യണ കൃഷ്ണൻ, എൻ.ആർ.ജി.എസ് എ. ഇ ജിജി മനോജ്, രാധാകൃഷ്ണൻ, മേറ്റ് മായ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ 50,000 രൂപ വകയിരുത്തി ഒരേക്കറിന് 6400 രൂപ സബ്സിഡി നിരക്കിൽ മൂന്ന് വാർഡുകളിലാണ് ഇത്തവണ ബന്ദിപ്പൂ കൃഷി ഇറക്കിയത്. വിളവെടുപ്പ് നടത്തിയ പൂക്കൾ ഓണ വിപണിയിൽ എത്തിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്.