കായംകുളം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2022 ജൂലായ് മുതൽ നടപ്പിലാക്കിയിട്ടുള്ള മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റതാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ്‌ പെൻഷണേഴ്സ് അസോസിയേഷൻ കായംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.