ആലപ്പുഴ : ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനം ആഘോഷിച്ചു. എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ തുല്യതാ പഠിതാക്കളുടെ സംഗമത്തിൽ ഗോപിദാസ്(79)​, രമേശൻ(64), ലതാ രമേശൻ (55) ദമ്പതികൾ, തങ്കമ്മ(74) എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് സാക്ഷരതാ ദിനസന്ദേശം നൽകി. സി.കെ.ഷിബു, കൊച്ചുറാണി മാത്യു, എസ്.ലേഖ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാർ, പത്താംതരം ഹയർസെക്കൻഡറി പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.