കായംകുളം: പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വവിദൃാർത്ഥി സംഗമവും ഓണാഘോഷവും നടത്തി. സുപ്രീതാ ബിജു,അമ്പിളി ഹരിദാസ്,ബിന്ദു,അനിത,ജയമണി എന്നിവർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡാർലി പോൾ,ജി.ഹരികുമാർ എന്നിവർ സംസാരിച്ചു.