ambala

അമ്പലപ്പുഴ: ദേശീയപാതയിലെ കുഴികൾ വാഹനയാത്രക്കാരുടെ നടുവൊടിക്കുന്നു. ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കുമുതൽ ഡിവൈഡർ അവസാനിക്കുന്നതുവരെയുള്ള ഭാഗങ്ങളിലെ നൂറോളം ചെറുതും വലുതുമായ കുഴികളാണ് യാത്രക്കാർക്ക് ദുരിതമായിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഓട്ടോസ്റ്റാൻ്റ്, മോട്ടോർ വെഹിക്കിൾ ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ് തുടങ്ങിയവും ഇവിടെയാണുള്ളത്. നൂറു കണക്കിന് വാഹനങ്ങൾ ദിവസേന കടന്നു പോകുന്ന റോഡിൽ കുഴികൾ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു. എത്രയും പെട്ടെന്ന് കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.