1

കുട്ടനാട് : അഖിലകേരള വിശ്വകർമ്മമഹാസഭ എടത്വാ 269-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ .ഗോപകുമാർ പതാക ഉയർത്തി. മധുരപലഹാരവും വിതരണം ചെയ്തു. ശാഖ ഭാരവാഹികളായ എം.ജി.പ്രകാശ്, എം. ജി.പ്രസന്നൻ, കെ.ആർ.വിനീഷ് കുമാർ, ടി.ടി.ബാബു, റെജി തട്ടങ്ങട്ടു, സദാനന്ദൻ ആചാരി, ഗീതാംബിക ബാബു, ശ്രികല പ്രസാദ് എന്നിവർ പങ്കെടുത്തു.