ആലപ്പുഴ : കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെൽട്രോൺ, വാഴത്തോപ്പ്, വെളുത്തുള്ളി കായൽ, ചന്ദിരൂർ, ശ്രീനാരായണപുരം എന്നീ ലെവൽ ക്രോസുകൾ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ രണ്ട് മണിക്കൂർ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ അടുത്തുള്ള ലെവൽ ക്രോസ് വഴി പോകണം.