sc

മുഹമ്മ : ഓണക്കാലത്ത് വടംവലിയുടെ ആവേശം നിറച്ച് ചീയാംവെളി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. കൈക്കരുത്തിന്റെ മത്സരത്തിൽ റെഡ് സ്റ്റാർ കാസർകോട് ജേതാക്കളായി. ഒരുകിലോ തൂക്കം വരുന്ന വെള്ളിട്രോഫിയും 55555രൂപയുമാണ് ഒന്നാംസമ്മാനക്കാർക്ക് ലഭിച്ചത്. രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 25000 ,15000,10000 രൂപയും ട്രോഫിയും ലഭിച്ചു. മണ്ണഞ്ചേരി ചീയാംവെളി കേന്ദ്രീകരിച്ച് 28 വർഷമായി പ്രവർത്തിക്കുന്ന കലാ -കായിക ക്ലബ്ബാണ് സ്റ്റാർ. എല്ലാ ഓണക്കാലത്തും ചെറിയ കലാ -കായിക മത്സരങ്ങൾ സംഘടിപ്പിക്കുമായിരുന്ന ക്ളബ് വടംവലി മത്സരം ആരംഭിച്ചിട്ട് 13വർഷമായി. ക്ളബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തുന്ന മത്സരം ട്രോഫിയുടെ വലിപ്പം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം വരെ 12 അടി ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ ട്രോഫിയും ക്യാഷ് പ്രൈസുമാണ് നൽകി വന്നിരുന്നത്. ഈ ട്രോഫിയുമായി റോഡ് ഷോ യും നടത്തിയിരുന്നു.

എന്നാൽ മലപ്പുറത്ത് കാളപൂട്ട് മത്സരത്തിന്റ സംഘാടകർ 13 അടി ഉയരമുള്ള ട്രോഫി ഏർപ്പെടുത്തിയതോടെ സ്റ്റാർ, ട്രോഫിയുടെ ഉയരത്തെ വിട്ട് വെള്ളിപ്രഭയിലേക്ക് മാറി. അങ്ങനെയാണ് ഒരു കിലോ തൂക്കം വരുന്ന വെള്ളി ട്രോഫി

ഒന്നാം സമമ്മാനക്കാർക്ക് ഒരുക്കിയത്. സമ്മാനക്കൂപ്പണിലൂടെയാണ് മത്സരത്തിനുള്ള പണം കണ്ടെത്തിയത്.