മാവേലിക്കര : ജില്ലയിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്യുന്ന രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളുടെ 2023-24 വർഷത്തെ ബോണസ് പ്രശ്നം ഒത്തുതീർപ്പായി. ആലപ്പുഴ ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഉടമകളുടെ സംഘടനയായ എ.കെ.സി.ഡി.എയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ അടിസ്ഥാന വേതനവും ഡി.എയും ഉൾപ്പെടുന്ന സാലറിയുടെ 18 ശതമാനം ബോണസ്സായി നൽകാൻ തീരുമാനമായി. എ.കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ്‌ പി.പ്രസന്നകുമാർ, സെക്രട്ടറി ടി.കെ.അനിൽ,​ കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.അജിത് കുമാർ, വി.കെ.പ്രാബാഷ്, എ.പി.ബാബു, എ.മുകുകദാസ്, കെ.ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.