
തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വളമംഗലം നെടുങ്ങാത്തറ പുരയിടത്തിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ വനിത -ശിശുവികസന ഓഫീസർ ഷിംന, ജില്ലാ പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി, ജില്ല വനിത പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ഷൈലജ ഉദയപ്പൻ, പഞ്ചായത്തംഗങ്ങളായ പ്രസീത അജയൻ, അമ്പിളി, പഞ്ചായത്ത് സെക്രട്ടറി ആർ.സുനിൽ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.ഒ.ജോർജ് സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം. ശാലിമോൾ നന്ദിയും പറഞ്ഞു.