ph


കായംകുളം: യുവാവ് അബദ്ധത്തിൽ അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് ട്രെയിൻ വൈകി. ഇന്നലെ പുലർച്ചെ കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തിനു പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് കായംകുളത്ത് നിന്നും പുലർച്ചെ 5.31 ന് പുറപ്പെടാൻ തയാറെടുക്കുമ്പോഴാണ് യുവാവ് അപായച്ചങ്ങല വലിച്ചത്. തുടർന്ന് 12 മിനിട്ട് ട്രെയിൻ വൈകി. 5.43 നാണ് പുറപ്പെട്ടത്.

തിരുവനന്തപുരം സ്വദേശിയായ യുവാവാണ് അപായച്ചങ്ങല വലിച്ചത്. ഉടൻ തന്നെ റയിൽവേ അധികൃതരും ആർ.പി.എഫും സ്ഥലത്തെത്തി. അബദ്ധത്തിൽ അപായച്ചങ്ങല വലിക്കുകയായിരുന്നെന്നാണ് യുവാവിന്റെ വിശദീകരണം. യുവാവിന്റെ ആധാർ കാർഡ് ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.