ഹരിപ്പാട് :സംസ്ഥാന സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും ചേപ്പാട് ഗ്രാമ പഞ്ചായത്ത്‌ സർക്കാർ ആയൂർവേദ ആശുപത്രിയും ചേർന്ന് നടത്തുന്ന വയോജന മെഡിക്കൽ ക്യാമ്പും സൗജന്യ പ്രമേഹ രോഗനിർണയവും നാളെ രാവിലെ 10 മുതൽ കണിച്ചനെല്ലൂർ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ ഉദ്ഘാടനം ചെയ്യും. ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നടക്കും.