
കായംകുളം: മൂന്ന് മാസം മുമ്പ് നൽകിയ നെല്ലിന്റെ വില പൂർണമായും നൽകാൻ തയ്യാറാകാത്ത എസ്.ബി.ഐ നിലപാടിലും കർഷക സമൂഹത്തോട് കാണിക്കുന്ന അവഗണയിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പാട് എസ്.ബി.ഐ ശാഖക്ക് മുന്നിൽ ധർണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജു തണൽ അദ്ധ്യക്ഷത വഹിച്ചു. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. വി.ഷുക്കൂർ, ചിറപ്പുറത്തു മുരളി, ഇല്ലത്തു ശ്രീകുമാർ, കെ.എം.രാജു,സജു പൊടിയൻ, വയലിൽ സന്തോഷ്, ശ്രീദേവി, ഷംല, ടി.ചന്ദ്രൻ, വേണു.കെ.നായർ, റെജി ഉമ്മൻ എന്നിവർ സംസാരിച്ചു.