ഹരിപ്പാട് : ഹിമാലയൻ യോഗവിദ്യ മെഡിറ്റേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന പ്രതിമാസ പെൻഷൻ, ഓണക്കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ നിർവ്വഹിച്ചു. യോഗാചാര്യ കെ.എസ്. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീവിവേക്, ഡയറി ഡവലപ്പ്മെന്റ് റിട്ട.ഡപ്യൂട്ടി ഡയറക്ടർ വിജയകുമാർ,റിട്ട. പ്രിൻസിപ്പൽ സി.രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. 32 ഓളം പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.