കായംകുളം: വിവാഹസമയം എ.സി പ്രവർത്തിക്കാത്തതിന് ആഡി​റ്റോറി​യം
ഉടമ നഷ്ടപരിഹാരം നൽകാൻ ആലപ്പുഴ ജില്ലാ ഉപഭോക് തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.

മുതുകുളം സാദ്രി കൺവെൻഷൻ ഹാളിൽ 2023 ഏപ്രിൽ 23ന് നടത്തിയ വിവാഹച്ചടങ്ങിനിടെ എ.സി പ്രവർത്തിക്കാതിരുതെന്നാരോപിച്ച് ചിങ്ങോലി സുരഭിയിൽ ഡി.സുരേഷ് നൽകിയ പരാതിയിലാണ് 50,000 രൂപനഷ്ടപരിഹാരവും 10,000രൂപ കോടതി ചിലവും ഒരു മാസത്തിനകം നൽകാൻ ഉത്തരവായത്. നിശ്ചിത സമയത്ത് നൽകിയില്ലെങ്കിൽ 9ശതമാനം പലിശ സഹിതം നൽകണം.

അഡ്വ.ചന്ദ്രബാബു മുഖാന്തരം നൽകിയ പരാതിയിലാണ് നടപടി.