
മാന്നാർ : കുട്ടമ്പേരൂർ 611-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ ഓണത്തിന്റെ ഭാഗമായി കാർഷിക വിപണനമേളയ്ക്ക് തുടക്കമായി. നാടൻ പച്ചക്കറികളൂം ഏത്തക്കുലകളും വിലക്കുറവിൽ ഇവിടെ നിന്ന് ലഭിക്കും. മേളയുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള നിർവ്വഹിച്ചു. സെക്രട്ടറി പി.ആർ.സജികുമാർ, ഭരണ സമിതിയംഗം രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു. കൺസ്യൂമർ ഫെഡുമായി സഹകരിച്ച് 14 ന് ആരംഭിച്ച നിത്യോപയോഗ സാധനങ്ങളുടെ ഓണം വിപണിക്ക് പുറമെയാണ് ഇന്നലെ മുതൽ കാർഷിക വിപണന മേള ആരംഭിച്ചത്.