കായംകുളം: കായംകുളം നഗരസഭയുടെ നേതൃത്വത്തിലുള്ള പകൽവീട്ടിലെ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടന്നു.
അന്തേവാസികളാണ് മരച്ചീനി കൃഷി നടത്തിയത്. നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിെംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ .കേശുനാഥ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിൽ സന്തോഷ് കണിയാംപറമ്പിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മോനി തുടങ്ങിയവർ പങ്കെടുത്തു.