
അമ്പലപ്പുഴ : ജെ.സി.ഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ജെ.സി.ഐ ഇന്ത്യ ഡയമണ്ട് ജൂബിലി വാരാഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. വാരാഘോഷ സമാപനവും ജെ.സി. ഐ പുന്നപ്രയുടെ അദ്ധ്യാപക പുരസ്കാര സമർപ്പണവും 19ന് എച്ച്.സലാം എം.എൽ.എ നിർവഹിക്കും. കെ.കെ.ജയമ്മ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ജെ.സി. ഐ പുന്നപ്ര പ്രസിഡന്റ് മാത്യു തോമസ്, സോൺ നിർവാഹക സമിതി അംഗം പി. അശോകൻ, പ്രോഗ്രാം ജനറൽ കൺവീനർമാരായ അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം തുടങ്ങിയവർ പങ്കെടുത്തു.