അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ ജാഗ്രതാ സമിതി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. ഡോക്ടർമാരുടെയും നഴ്സിംഗ് പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവ് പരിഹരിക്കുക, ഫാർമസിയിൽ മരുന്നുകൾ ലഭ്യമാക്കുക, പ്രവർത്തനരഹിതമായ മെഡിസിൻ ഇൻറ്റൻസീവ് സീവ് കെയർ യൂണിറ്റ് പ്രവർത്തനസജ്ജമാക്കുക, മാമോഗ്രാം ടെസ്റ്റ് പുനരാരംഭിക്കുക, എം. ആർ. ഐ, അൾട്രാസൗണ്ട് സ്കാൻ, സിറ്റി സ്കാൻ എന്നിവയുടെ കാലതാമസം ഒഴിവാക്കുക, സൂപ്പർ സ്പെഷ്യാലിറ്റിക്ക് മുന്നിലുള്ള കെട്ടിടം രോഗികളുടെ കൂട്ടിരിപ്പുകാർക്കായി സജ്ജമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ആശുപത്രി സൂപ്രണ്ടിന് നൽകി. ജനകീയ ജാഗ്രത സമിതി സെക്രട്ടറി കെ.ആർ.തങ്കജി, പ്രസിഡന്റ് പ്രദീപ് കൂട്ടാല, ട്രഷറർ ഹംസ കുഴിവേലി, യു.എം.കബീർ, ജബ്ബാർ പനച്ചുവട്, ഷൈജു, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.