loc

ആലപ്പുഴ: ഗവ.സർവന്റ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡുമായി ചേർന്ന് അമ്പലപ്പുഴ താലൂക്ക് തല ഓണം വിപണിയുടെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷനായി. കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, സഹകരണ അസി. രജിസ്ട്രാർ വി.സി.അനിൽകുമാർ , കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.സിലീഷ് , കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ഡ.ജോഷി , കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ്, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, കൺസ്യൂമർ ഫെഡ് മാർക്കറ്റിംഗ് മാനേജർ അജയൻ, ഭരണസമിതി അംഗങ്ങളായ പി എസ് സുമേഷ് (വൈസ് പ്രസിഡൻറ്) ഇന്ദിര കെ മനോജ് ടി, സുശീല.പി, സിബി.പി.ടി, ജോളികുട്ടൻ ജെ, ബിജുരാജ്. എസ്, സതീഷ് കൃഷ്ണ .ആർ, മിനിമോൾ വർഗീസ്, നിഷാ നീലാംബരൻ, മുഹമ്മദ് റഫീഖ്, ദീപ .എൽ, ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപമുള്ള കയർഫെഡ് ഷോറൂമിൽ 14 വരെയുള്ള ഓണച്ചന്തയിൽ നിത്യോപയോഗ സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.