
അമ്പലപ്പുഴ : തകഴി കൃഷിഭവനിലെ 2024-25 വർഷത്തെ ഓണച്ചന്ത 11 മുതൽ 14 വരെ തകഴി കൃഷിഭവനിൽ പ്രവർത്തിക്കും. തകഴി ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനം അധികം വിലനൽകി സംഭരിച്ച് 30 ശതമാനം വിലകുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഓണച്ചന്ത നടക്കുന്ന ദിവസങ്ങളിൽ തകഴി കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷക ഓഫീസർ അറിയിച്ചു,