local

കായംകുളം: കാപ്പിൽ സർവ്വീസ് സഹകരണ സഹകരണ ബാങ്ക് 1594-ാം സഹകരണ ഓണച്ചന്തയുടെ പ്രവർത്തനം ആരംഭിച്ചു.ഓണച്ചന്തയിൽ നിന്ന് 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും.ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.സി.എ .അൻഷാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബോർഡ് മെമ്പർമാരായ ചിറപ്പുറത്ത് മുരളി, തണ്ടളത്ത് മുരളി, ശ്രീഹരി, കെ.രാമൻകുട്ടി, മോഹനൻപിള്ള, കെ.കെ ബഷീർ, ജഗദീഷ് പ്രസാദ്, അച്ചാമ്മ കോശി, സിന്ധു രവി, ശിവ ലാൽ, സെക്രട്ടറി പി.ബീന എന്നിവർ സംസാരിച്ചു.