
അമ്പലപ്പുഴ: ശാന്തി ഭവനിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തപ്പൂ ഇടലും വിവിധ കലാപരിപാടികളും നടത്തി. പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികളാണ് ശാന്തി ഭവൻ അങ്കണത്തിൽ അത്തപ്പൂ ഇട്ടത്.കെമാൽ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ മാത്യു ആൽബിൻ അദ്ധ്യക്ഷനായി.പി.എ.കുഞ്ഞുമോൻ മുഖ്യാതിഥിയായി.പി.ഉണ്ണിക്കൃഷ്ണണൻ, നിസാമുദ്ദീൻ, സുൽത്താന നൗഷാദ്, ഫാ. ഈനാശു വിൻസന്റ് ചിറ്റിലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.തുടർ അന്തേവാസികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.