s

ആലപ്പുഴ: ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടത്തിയ പോഷകാഹാര പ്രദർശനം ശ്രദ്ധേയമായി. 'എല്ലാവർക്കും പോഷകാഹാരം' എന്ന ഈ വർഷത്തെ തീമിനെ അടിസ്ഥാനമാക്കി നടത്തിയ പരിപാടി ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.കവിത ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. സന്ധ്യ ആർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ വിഷയാവതരണം നടത്തി. ആർ.എം.ഒ ഡോ.എം.ആശ, ഡോ. അനുപമ, പി.ആർ.ഒ ബെന്നി, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് രജിത എന്നിവർ സംസാരിച്ചു. ഡയറ്റീഷ്യന്മാരായ ജോഷ്മ, സ്മിത എന്നിവർ ക്ലാസ് നയിച്ചു.