s

മുഹമ്മ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തും സർവോദയപുരം സർക്കാർ ഹോമിയോ ഡിസ്പെൻസറി ആയുഷ് ആരോഗ്യ മന്ദിറും ചേർന്ന് 60 വയസിന് മുകളിലുള്ളവർക്കായി നാളെ രാവിലെ 9 മുതൽ 2 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. സർവോദയപുരം സീനിയർ സിറ്റിസൺ ഫോറം പകൽ വീട്ടിലാണ് ക്യാമ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. സംഗീത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി. സജി അദ്ധ്യക്ഷത വഹിക്കും ആലപ്പുഴ ഗവ.ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ മാനസി , സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി.എ. താഹിറ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിക്കും.