
ആലപ്പുഴ :കെ.എസ്.ആർ.ടി.സി പെൻഷൻകാർ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്നതായി അഖിലേന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ .ജി .ജയരാജൻ പറഞ്ഞു . കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. വാസുദേവൻപിള്ള അധ്യക്ഷത വഹിച്ചു . പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.എസ്. മുല്ലശ്ശേരി , എ.പി. ജയപ്രകാശ്, ബേബി പാറക്കാടൻ, വി. രാധാകൃഷ്ണൻ, ജി. തങ്കമണി, റ്റി .കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു .