ആലപ്പുഴ : പുന്നമട-നെഹ്രു ട്രോഫി പാലത്തിന്റെ ശിലാസ്ഥാപനം 20ന് നടക്കും. വൈകിട്ട് 5ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലത്തിന്റെ ശിലാ സ്ഥാപനം നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയായിരിക്കും.
ടൂറിസം മേഖലയിൽ വൻ കുതിപ്പിന് ഇടയാക്കുന്ന പാലത്തിന്റെ കല്ലിടൽകർമ്മം ഉത്സവ ഛായയോടെ സംഘടിപ്പിക്കുവാൻ പുന്നമടയിൽ ചേർന്ന പൗരാവലിയുടെ യോഗം തീരുമാനിച്ചു. 64 കോടി രൂപ ചെലവഴിച്ച് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിയാണ്.