
ചാരുംമൂട്: വന്യമൃഗ ശല്യമാണ് കൃഷിക്കാർ ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നെടിയാണിക്കൽ ക്ഷേത്ര ഗ്രൗണ്ടിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന താമരക്കുളം ഗ്രാമപഞ്ചായത്ത് കാർഷികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ സ്റ്റാളുകളുടെ ഉദ്ഘാടനവും ജെ.എൽ.ജി ഗ്രൂപ്പുകൾകുള്ള വായ്പാ വിതരണവും നിർവ്വഹിച്ചു. മുരളീധരൻ തഴക്കര മുഖ്യാതിഥിയായിരുന്നു. ഭരണിക്കാവ് ബ്ളോക്ക് പ്രസിഡന്റ് എസ്.രജനി, ശാന്തി സുഭാഷ്, സിനൂഖാൻ,ഷൈജ അശോകൻ, പി.ബി.ഹരികുമാർ ആർ.ദീപ,ദീപജ്യോതിഷ് ,ജി.മധു, എസ്.ദിവ്യശ്രീ,പി.രഘു, ബി.പ്രസന്നൻ, പ്രഭ കുമാർ മുകളയ്യത്ത്, ബഷീർ കുന്നുവിള, എസ്.ജമാൽ, വി.എം മുസ്തഫാ റാവുത്തർ, ഡി.സതി, മഹീഷ് മലരിമേൽ, കെ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതൽ കാർഷിക പ്രദർശനവും, സെമിനാറുകളും ചർച്ചാ ക്ലാസുകളും കലാപരിപാടികളും നടക്കും. ഇന്ന് രാത്രി 7 ന് കൊല്ലം ആവിഷ്കാരയുടെ നാടകം. 25 ഓളം സ്റ്റാളുകളിലായാണ് കാർഷി പ്രദർശനവും വിപണനവും നടക്കുന്നത്.13 ന് കാർഷികോത്സവം സമാപിക്കും.