
മാന്നാർ: ചെന്നിത്തല സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഏത്തക്കുല വിപണി പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം.സോമനാഥൻപിള്ള, കെ.ജി. വേണുഗോപാൽ, വർഗീസ് ഫിലിപ്പ്, അനിൽ വൈപ്പുവിള തുടങ്ങിയവർ പ്രസംഗിച്ചു. പരിപൂർണ്ണമായി ബാങ്ക് നേരിട്ട് നടത്തുന്നതിനാൽ പൊതുവിപണിയേക്കാൾ കിലോയ്ക്ക് പത്തുരൂപയോളം കുറവിലാണ് ഇവിടെ ഏത്തക്കുല വിൽപ്പന നടത്തുന്നത്. കൂടാതെ തിരുവോണത്തോടനുബന്ധിച്ച് മൂന്ന് ദിവസം മെഗാ പച്ചക്കറിമേളയും നടത്തും. കൃഷിക്കാരിൽ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെ ഫ്രഷ് പച്ചക്കറികളാണ് മേളയിൽ വിൽപ്പനയ്ക്കായി എത്തുന്നത്. ഓണക്കാലത്ത് ഗവ.സബ്സിഡിയോടെ അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളും ഏത്തക്കുല വിപണിയും അതോടൊപ്പം വിലക്കുറവിൽ മെഗാ പച്ചക്കറി വിപണിയും ബാങ്കിന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി ഒരുക്കുകയാണെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.