ചാരുംമൂട് : ടിപ്പർ ലോറി അപകടത്തിൽ മരിച്ച ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളുടെസ്മൃതിദിനം ആചരിച്ചു. രാവിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാലയ സമിതി പ്രവർത്തകരും രക്ഷാകർത്താ പ്രതിനിധികളും കുട്ടികളുടെ വീട്ടിൽ എത്തി പുഷ്പ്പാർച്ചന നടത്തി. തുടർന്ന് പ്രിൻസിപ്പൽ ആർ. ശാന്തകുമാറിന്റ് അദ്ധ്യ ക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം നൂറനാട് ഗ്രാമപഞ്ചായത്തംഗവും വിദ്യാലയ സമിതി പ്രസിഡന്റുമായ അഡ്വ.കെ.കെ.അനുപ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് ടി.വി.വിശ്വംഭരൻ, സെക്രട്ടറി സന്തോഷ് കാളിമംഗലം, വൈസ് പ്രിൻസിപ്പൽ ടി.ആർ.രാജശ്രീ, ശ്രീജ, പത്മജ എന്നിവർ സംസാരിച്ചു.