
മാന്നാർ: കള്ളക്കടത്ത് സംഘങ്ങളുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തരവകുപ്പും മാറിയെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു. പരുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ശിവദാസ് യു.പണിക്കർ ചുമതല ഏറ്റെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റോബിൻ പരുമല മുഖ്യപ്രഭാഷണം നടത്തി. സൗദി ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയംഗം ഷാജി സോണ, കടപ്ര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആർ.പണിക്കർ, ജിബി കെ.ജോസ്, ജോസ് വി.ചെറി,വിമല ബെന്നി, മോഹനൻ ചാമക്കാലയിൽ, രാജീവ് കുമാർ, സന്തോഷ് ശിവകൃപ, ജയശ്രീ വിജയൻ, പ്രതീഷ് ടി.പി, ഫിലിപ്പോസ് ടി.വി, ടി.കുട്ടപ്പൻ, ബാബു മോഹൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ തോമസ്, സിജോ വർഗീസ്, വിഷ്ണു സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.