ചെന്നിത്തല: സർക്കാർ ഹോമിയോ ഡിസ്പെൻസറിയും ചെന്നിത്തല ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10.30 ന് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ആരോഗ്യ സ്ക്രീനിംഗ്, സൗജന്യ രക്ത പരിശോധന, ബോധവൽക്കരണ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. എല്ലാ വയോജനങ്ങളും ഈ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.