ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുക, എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ കാലയാളവിൽ നടന്ന കൊലപാതക, പീഡന കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.റിയാസ്, ജില്ലാ ജനറൽ സെക്രട്ടറി എം.സാലിം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി, ജില്ലാ സെക്രട്ടറിമാരായ അസ്ഹാബുൽ ഹഖ്, ഫൈസൽ പഴയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.