കരുവാറ്റ: ചക്കിട്ടയിൽ യോഗീശ്വര മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സുരേഷ് കുമാർ പാലാഴി പുതിയ യോഗീശ്വര സ്വാമി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനംനിർവ്വഹിച്ചു. വല്യച്ഛന്റെ ക്ഷേത്രത്തിന്റെ ശിലാന്യാസം ക്ഷേത്ര രക്ഷാധികാരി എൻ. പത്മനാഭക്കുറുപ്പും ബ്രഹ്മ രക്ഷസ്സിന്റെ ആലയത്തിന്റെ ശിലാസ്ഥാപനം ഉപരക്ഷാധികാരി ജി രാധാകൃഷ്ണക്കുറുപ്പും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി പടിഞ്ഞാറെ പുല്ലാം വഴി ഇല്ലം ദേവൻ സനൽ നാരായണൻ നമ്പൂതിരി,​ മുഖ്യകാർമികനായി . ക്ഷേത്രം മേൽശാന്തി അമൽ ദേവീദാസ് സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി. രാമചന്ദ്രക്കുറുപ്പ്,​ സെക്രട്ടറി ​ കെ.ജി.വിജയമോഹൻ എന്നിവരും ഭരണസമിതിയംഗങ്ങളും നേതൃത്വം നല്കി.