lsmks

മുഹമ്മ: ചേർത്തല ഉപജില്ല സ്കൂൾ ഗെയിംസ് വോളിബാളിൽ മത്സരിച്ച അഞ്ച് വിഭാഗത്തിലും എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ ടീമുകൾക്ക് തകർപ്പൻ വിജയം. 60 താരങ്ങളാണ് സ്കൂളിന്റെ ജഴ്സി അണിഞ്ഞത്. സബ് ജൂനിയർ ആൺ, പെൺ, ജൂനിയർ ആൺ, സീനിയർ ,ആൺ, പെൺ വിഭാഗങ്ങളിൽ മത്സരിച്ച ടീമുകളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പൂർവ വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ രൂപീകരിച്ച സ്പോർട്സ് അക്കാദമിയിലെ ടി.ശരത്, അഭിലാഷ്, നന്ദുരാജ് എന്നിവരാണ് ഇവരുടെ പരിശീലകർ. ജില്ലാ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വോളിബാൾ മത്സരത്തിലും സ്കൂൾ ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. സ്കൂളിലെ വോളിബാൾ ടീമിൽ ഉണ്ടായിരുന്ന 25 ലേറെ പേർ ഇന്ന് സർക്കാർ ജോലിക്കാരാണ്.