കുട്ടനാട് : ജാമ്യംഎടുത്ത് പുറത്തേക്ക് വന്ന പ്രതിയെ മറ്റൊരു കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പൊലീസ് അഭിഭാഷകനെ കൈയേറ്റം ചെയ്തതായി പരാതി. രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രട്ട് കോടതിക്ക് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം
പുളിങ്കുന്ന് എ.എസ്.ഐ ബിജുമോൻ, സിവിൽ പൊലീസ് ഓഫീസർ സുമേഷ് എന്നിവർ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് അഭിഭാഷകനായ ഗോപകുമാർ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുണ്ടെങ്കിൽ അതേക്കുറിച്ച് അന്വഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പുളിങ്കുന്ന് സി.ഐ പറഞ്ഞു