ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ചേർത്തല പള്ളിപ്പുറം എൻജിനിയറിംഗ് കോളേജിൽ 2024–25 അദ്ധ്യയന വർഷം കീം /എൽ.ബി.എസ് അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള ബി.ടെക്/ എം.സി.എ സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനായി സ്‌പോട്ട് അഡ്മിഷൻ നാളെ നടത്തും.രാവിലെ 9.30ന് ബി.ടെക്കും, 11.30ന് എം.സി.എ അഡ്മിഷനും നടത്തും. കീം /എൽ.ബി.എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം. താത്പര്യം ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് www.cectl.ac.in ൽ. ഫോൺ: 9495439580.