
മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതിയിൽ അഞ്ച് ലക്ഷത്തി അയ്യായിരം രൂപ വകയിരുത്തി എസ്.സി വിഭാഗത്തിലെ 16 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാല കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, അനീഷ് മണ്ണാരേത്ത്, സജു തോമസ്, സുജിത്ത് ശ്രീരംഗം, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത് പഴവൂർ, ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ, പുഷ്പലത, അസി.സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു.ടെക്നിക്കൽ അസിസ്റ്റന്റ് ആൽബിൻ മുരളി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെയും 11-ാംവാർഡിലെ ഉപതിരഞ്ഞെടുപ്പിന്റെയും പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പദ്ധതി നടപ്പാക്കാൻ കാലതാമസം നേരിട്ടതെന്നും, 2024-25 വാർഷിക പദ്ധതിയിൽ 18 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതിനായി 7 ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു.