ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രതിമാസ ചതയദിന പ്രാർത്ഥന ഗുരുക്ഷേത്ര സന്നിധിയിൽ 17ന് നടക്കും. രാവിലെ 8ന് ഗുരുപുഷ്പാഞ്ജലി. 9ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും. 9.15ന് പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും.10.45ന് റിട്ട. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിജയലാൽ നെടുംകണ്ടം ഗുരുദേവ ദർശന പ്രഭാഷണം നടത്തും. ഉച്ചക്ക് 12.30ന് ബേബിപാപ്പാള്ളിയുടെ നേതൃത്വത്തിൽ ദിവ്യനാമ സമൂഹർച്ചന. ഒന്നിന് ഗുരുപ്രസാദ വിതരണം നടക്കും. 21ന് മഹാസമാധി ഭക്തിആദരവോടെ ആചരിക്കും.