കായംകുളം: ജനശ്രീ മിഷൻ ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം നാളെ രാവിലെ 10 ന് മുൻസിപ്പൽ ടൗൺഹാളിൽ ചെയർമാൻ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് ചെയർമാൻ എ.എം.കബീർ അദ്ധ്യക്ഷത വഹിക്കും.101 അമ്മമാർക്ക് ഓണക്കോടി, 200ൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് എന്നിവ വിതരണം ചെയ്യും. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജനശ്രീ മിഷന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങൾ ആരംഭിക്കും.