കായംകുളം :രാമങ്കരി കോടതിയിൽ വച്ച് ആലപ്പുഴ ബാറിലെ അഭിഭാക്ഷകൻ ഗോപകുമാർ പാണ്ട്യവത്തിനെ മർദ്ദിച്ച പുളിങ്കുന്ന് പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കായംകുളം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർ കോടതി ബഹിഷ്ക്കരിച്ചു.

പ്രതിഷേധത്തിന് ബാർ അസോസിയേഷൻ പ്രസിഡന്റ് വി. ബോബൻ സെക്രട്ടറി എച്ച് സുനി,ട്രഷറാർ ഉണ്ണി.ജെ വാര്യത്ത്,ജൂബി കെ മറിയം, പ്രഭാത്കുറുപ്പ്,കമൽഷാജഹാൻ, ഡി.സന്തോഷ് കുമാർ,റിയാന.ആർ, ആദിത്യൻ, രാജേന്ദ്ര പ്രസാദ് ,ഒ.ഹാരീസ് ,സി.എം.അൻസാരി,പി.ജെ.അൻസാരി,സുരേഷ് കുമാർ,ജോർജ് വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.