ambala

അമ്പലപ്പുഴ : കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അങ്കണവാടിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളമിടൽ, ഓണസദ്യ. കുട്ടികൾ, അമ്മമാർ, പെൺകുട്ടികൾ എന്നിവരുടെ വിവിധ കലാ പരിപാടികളും ആഘോഷ പരിപാടിയുടെ ഭാഗമായി നടന്നു. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക ഷിബു, അംഗം റീനാ മതികുമാർ, ടി.സുരേഷ്, ഡോ.ജയേഷ് കുമാർ, വി.ഉത്തമൻ അമ്പലപ്പുഴ, ഷാജി കരുമാടി, ബൈജു നാറാണത്ത്, കുസുമം സോമൻ, എസ്.മതികുമാർ, കരുമാടി മോഹൻ, കെ.പി.സൽമാ ദേശായി തുടങ്ങിയവർ പങ്കെടുത്തു.